Iran threatens to block Strait of Hormuz
ഇറാന്റെ എണ്ണ കയറ്റുമതി തടയാനുള്ള അമേരിക്കയുടെയും സൗദി അറേബ്യയുടെയും നീക്കത്തിനെതിരേ പുതിയ ഭീഷണിയുമായി ഇറാന്‍. എണ്ണക്കപ്പലുകളുടെ പ്രധാന സഞ്ചാരപാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടയുമെന്നാണ് ഇറാന്റെ ഭീഷണി. ഇറാന്‍ എണ്ണ കയറ്റുമതി തടയാനുള്ള യു.എസ് ശ്രമങ്ങള്‍ക്ക് തിരിച്ചടിയായാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഇത്തരമൊരു ഭീഷണി മുഴക്കിയത്.